
കണ്ണിന് താഴെയുള്ള ചുളിവുകളെക്കുറിച്ച് ആശങ്കയില്ല, തന്റെ മഹത്വത്തെക്കുറിച്ചുള്ള ഓര്മപ്പെടുത്തലുകളില്ല; അനായാസം ലാലേട്ടന്: അനൂപ് മേനോന്
നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് മായാജാലം തീര്‍ക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു

മോഹന്‍ലാലിന്റെ ജ്വല്ലറി പരസ്യത്തിലെ പ്രകടനത്തെക്കുറിച്ച് അനൂപ് മേനോന്. രണ്ട് ലിംഗഭാവങ്ങളിലേക്കും അനായാസമായി ചുവടുമാറുന്ന മോഹന്‍ലാല്‍ വിസ്മയ കാഴ്ചയാണെന്നാണ് അനൂപ് മേനോന് പറയുന്നത്. പ്രകാശ് വര്‍മയും മോഹന്‍ലാലും ഒരുമിക്കുന്നൊരു സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അനൂപ് മേനോന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇപ്പോഴാണ് പരസ്യം കണ്ടത്, തീര്‍ച്ചയായും വൈകിപ്പോയി. ഒരിക്കല്‍ കൂടി ഈ നടന് അത്ഭുതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്യുകയാണ്. രണ്ട് ലിംഗഭാവങ്ങളും അനായാസയതോടേയും മികവോടേയും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു ഡസനോളം മഹാനടന്മാര് ചുറ്റുമുണ്ടെങ്കിലും ഈ മനുഷ്യന് നമ്മുടെ കണ്ണിലുടക്കിയാല് പിന്നെ മറ്റാരേയും കാണുകയില്ല. താന്‍ കാണാന്‍ എങ്ങനെയുണ്ടെന്നോ, തന്റെ കണ്ണിന് താഴെയുള്ള ചുളിവുകളെക്കുറിച്ചോ, കാണാന്‍ നന്നായിട്ടുണ്ടോ എന്നോ, ശരിയായ ആംഗിളിലാണോ എന്നൊന്നും അദ്ദേഹം ഗൗനിക്കുന്നേയില്ല. അനായാവശ്യമായ യാതൊരു വേവലാതികളുമില്ല. തന്റെ കല നല്കുന്ന ആഹ്ലാദത്തില്‍ സ്വയം മുഴുകുകയും, അതൊരു സ്വാഭാവികതയെന്ന വണ്ണം ആ ഒഴുക്കില്‍ ആസ്വദിച്ചൊഴുകുകയാണ്.
ഈ പ്രക്രിയ എത്ര കഠിനമാണെന്ന പ്രസംഗങ്ങളില്ല. ഓരോ ദിവസവും തന്റെ കഴിവിനെ എങ്ങനെ മികവുറ്റതാക്കാമെന്നോ, എത്രത്തോളം പ്രതിബദ്ധതയുള്ളവനായിരിക്കണമെന്നോ ഉള്ള ചിന്തകളില്ല. ആത്മാര്‍ത്ഥമായൊരു പുഞ്ചിരിയും നല്കി, നല്ലൊരു ടേക്ക് കഴിഞ്ഞ് അടുത്ത ടേക്കിലേക്ക് നീങ്ങുന്നു. ഇടയില്‍ ചുറ്റുമുള്ള ലൈറ്റ് ബോയ്സിനോട് കുസൃതി കലര്‍ന്നൊരു തമാശയും. നെഗറ്റീവ് ചിന്തകളൊന്നുമില്ല. മോശം ഫീലിങുകളൊന്നുമില്ല. ചെളി വാരിയെറിയലില്ല. ഉയര്‍ന്ന ആത്മവിശ്വാസവും, അത്ര തന്നെ എളിമയും. താന്‍ എത്ര മഹാനാണെന്ന സ്വയം ഓര്മപ്പെടുത്തലുകളില്ല.
ഒരു മനുഷ്യന് എത്രത്തോളം ആത്മാര്‍ത്ഥമായി തന്നെ പരിശുദ്ധനും പോസിറ്റീവുമായിരിക്കാന് സാധിക്കുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ മഹാനടനാക്കുന്നതെന്ന് ഞാന്‍ എന്നും പറഞ്ഞിട്ടുണ്ട്. ഓരോ നിമിഷവും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാന്‍ ആളുകള്‍ മത്സരിക്കുന്ന ഇന്നത്തെ കാലത്ത് ഈ മനുഷ്യന് സ്പോട്ട് ബോയിയേയും സൂപ്പര്‍ സ്റ്റാറിനേയും ഒരേ ഊഷ്മളതയോടെ ആശ്ലേഷിച്ചു കൊണ്ട് ദയയുടേയും ഒത്തു ചേരലിന്റേയും ഒരു ലോകം കെട്ടിപ്പടുക്കുകയാണ്.
ഈ പരസ്യം കണ്ടപ്പോള്‍ മഹത്തായൊരു സഗാര്ത്മക സൗഹൃദത്തിന് സാക്ഷ്യം വഹിച്ചതായാണ് അനുഭവപ്പെട്ടത്. പ്രകാശേട്ടാ, ലോര്‍ഡ്സില്‍ നിന്നും ഹൈഡ് പാര്‍ക്ക് ഹോളോസിലേക്ക് നിങ്ങള്‍ പറത്തി വിട്ട സിക്സറാണിത്. നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് മായാജാലം തീര്‍ക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Anoop Menon pens a note about Mohanlal and latest jwellery ad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, 'കാക്കക്കുയില്‍' പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും
മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്


