'വല്ലാതെ വണ്ണം വച്ചു, ആളാകെ മാറിപ്പോയല്ലോ, മനസിലാകുന്നില്ല'; നടി ലക്ഷ്മി മേനോനെതിരെ ബോഡി ഷെയ്മിങ്

Lakshmi Menon
Lakshmi Menon
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :18 സെപ്റ്റംബർ 2026, 5:20 pm IST

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലെത്തുകയും താരമാവുകയും ചെയ്ത നടിയാണ് ലക്ഷ്മി മേനോന്‍. മലയാളത്തിലും തമിഴിലുമല്ലൊം നിറഞ്ഞു നിന്നിരുന്ന നായിക. കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ലക്ഷ്മി മേനോന്‍. ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തമിഴ്‌ നടന്‍ ഇമനും കുടുംബത്തിനുമൊപ്പമുള്ള ലക്ഷ്മിയുടെ വിഡിയോയാണ് വൈറലാകുന്നത്. അതേസമയം, താരത്തിന്റെ ഇപ്പോഴത്തെ ലുക്കും വിഡിയോയും പ്രചരിപ്പിച്ചു കൊണ്ട് കടുത്ത ബോഡി ഷെയ്മിങ് നടത്തുകയാണ് ചിലര്‍. ലക്ഷ്മിയുടെ വണ്ണം കൂടിയെന്നതാണ് അവഹേളിക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

''തിരിച്ചറിയാന്‍ സാധിക്കുന്നില്ല, മനസിലാകുന്നില്ല, വല്ലാതെ വണ്ണം വച്ചു, ഇത് ലക്ഷ്മി മേനോന്‍ തന്നെയാണോ? വിശ്വസിക്കാന്‍ സാധിക്കുന്നില്ല'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ ലക്ഷ്മിയ്‌ക്കെതിരെ ബോഡി ഷെയ്മിങ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ ബോഡി ഷെയ്മിങിനോട് ലക്ഷ്മി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ കരിയര്‍ ആരംഭിക്കുന്നത്. രഘുവിന്റെ സ്വന്തം റസിയ ആയിരുന്നു ആദ്യ സിനിമ. സുന്ദരാപണ്ഡ്യനിലൂടെ തമിഴിലെത്തി. പിന്നീട് വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച കുംകി വലിയ ഹിറ്റായതോടെ തിരക്കുള്ള നടിയായി മാറുകയായിരുന്നു. ജിഗര്‍തണ്ട, വേതാളം, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

News Now

Summary

Lakshmi Menon gets bodyshamed for her latest look in a viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics