മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്
പഴംപിള്ളിച്ചാലിൽ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല
അടിമാലി: ഇടുക്കി ജില്ലയിൽ മഴക്കെടുതി നേരിടാൻ ജില്ലാ ഭരണകൂടം പൂർണ്ണസജ്ജമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് കഴിഞ്ഞദിവസം വട്ടവടയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം അടിമാലിയിൽ പറഞ്ഞു. വട്ടവടയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
WHAT TO READ NEXT
തൃശൂരിൽ വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു
ജില്ലയിൽ നിലവിൽ മഴയുടെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും അതീവ ജാഗ്രത തുടരേണ്ടതുണ്ട്. മുൻകരുതലിന്റെ ഭാഗമായി മലയോര മേഖലകളിലെ രാത്രികാല യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വട്ടവട ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തിയിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അവർക്ക് ആവശ്യമായ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ പഴംപിള്ളിച്ചാലിൽ നിന്ന് അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളുമായി ജില്ലാ ഭരണകൂടവും സർക്കാരും ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Asserting that the district administration is completely equipped to address rain-induced calamities, Minister Anoop Jacob stated that sudden climatic shifts triggered the devastating landslide at Vattavada in Idukki
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, 'കാക്കക്കുയില്‍' പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും
