'നീ ആണ് തന്നെയല്ലേ, ഈ ഒരു വ്യത്യാസമല്ലേയുള്ളൂ'; ഞെട്ടിക്കാൻ അനശ്വര രാജൻ; മൈക്ക് ട്രെയിലർ

ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് ചിത്രത്തിൽ അനശ്വര ചിത്രത്തിൽ എത്തുന്നു

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:04 am IST
Edited by :migrator

യുവതാരം അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് ചിത്രത്തിൽ അനശ്വര ചിത്രത്തിൽ എത്തുന്നു. വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ആണാകാനും മൈക്ക് എന്ന പേരിൽ അറിയപ്പെടാനുമാണ് സാറ ആ​ഗ്രഹിക്കുന്നത്. ഒരു യാത്രയ്ക്കിടെ ആന്റണി എന്ന യുവാവിനെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. പുതുമുഖം രഞ്ജിത്ത് സജീവാണ് ആന്റണിയായി എത്തുന്നത്. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റർടെയ്ൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തും. 

ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അക്ബർ അലിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ,  നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.  ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നിർവഹിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now