'ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്സിൻ വേണമത്രെ'; പരിഹാസവുമായി കങ്കണ

വാക്സിനെ കുറ്റം പറഞ്ഞ ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്സിൻ വേണമെന്നാണ് താരത്തിന്റെ പരിഹാസം

കങ്കണ റണാവത്ത്/ ട്വിറ്റർ
Last Updated :20 January 2024, 8:43 am IST

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനൊപ്പം കോവിഡ് വാക്സിന്റെ ക്ഷമവും ജനങ്ങളെ ആശങ്കയിലാക്കുകയാണ്. അതിനിടെ വാക്സിൻ ക്ഷാമത്തെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. വാക്സിനെ കുറ്റം പറഞ്ഞ ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്സിൻ വേണമെന്നാണ് താരത്തിന്റെ പരിഹാസം. 

മുൻപ് വാക്സിനെക്കുറിച്ചുള്ള തന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ വിമർശനം. വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്. അന്ന് നിങ്ങള്‍ക്കെതിരെ പറഞ്ഞപ്പോള്‍ ഞാൻ വെറുക്കപ്പെട്ടവളായി. രാജ്യം ദുരന്തമുഖത്തിലാണെങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.’ കങ്കണ ട്വീറ്റ് ചെയ്തു.

അതിനിടെ ഓക്സിജൻ കിട്ടാതെ ജനങ്ങൾ ബു​ദ്ധിമുട്ടുമ്പോൾ മരം നടുന്നതിനെക്കുറിച്ചുള്ള കങ്കണയുടെ ട്വീറ്റും വിവാ​ദമായിരുന്നു. കുടിയേറ്റക്കാരും കൂടുതൽ കുട്ടികളുള്ളവരുമാണ് ഓക്സിജൻ ഇല്ലാത്തതിന് കാരണം എന്നായിരുന്നു താരത്തിന്റെ ആരോപണം. രാജ്യത്തെ നശിപ്പിച്ചത് അവരാണെന്നും പത്തും പതിനഞ്ചും കുട്ടികളുള്ളവർ നിങ്ങളുടെ കുട്ടികളുടെ ഓക്സിജനും ബെഡും വാക്സിനും എടുക്കുകയാണെന്നും ഈ സമയത്ത് മനുഷ്യത്വം കാണിക്കേണ്ടതുണ്ടോ എന്നുമാണ് കങ്കണയുടെ ചോദ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now