
അനു സിത്താരയ്ക്കൊപ്പം ചുവടുവച്ച് കലാഭവൻ ഷാജോൺ; വൈറലായി വിഡിയോ
സ്റ്റെപ്പു പഠിക്കാൻ ആദ്യം കുറച്ചു ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അനുവിനൊപ്പം വളരെ മനോഹരമായാണ് ഷാജോൺ ചുവടുവയ്ക്കുന്നത്

നടി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും ആരാധകരുടെ മനം കവർന്ന താരമാണ് അനു സിത്താര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനു സിത്താരയ്ക്കൊപ്പമുള്ള നടൻ കലാഭവൻ ഷാജോണിന്റെ ഡാൻസാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സന്തോഷത്തിന്റെ ‘എൻ നെഞ്ചോരം’ എന്ന പാട്ടിനൊപ്പമാണ് അനുവിന്റേയും ഷാജോണിന്റേയും ഡാൻസ്.
സ്റ്റെപ്പു പഠിക്കാൻ ആദ്യം കുറച്ചു ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അനുവിനൊപ്പം വളരെ മനോഹരമായാണ് ഷാജോൺ ചുവടുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഷാജോണിന്റെ ഡാൻസിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
കഴിഞ്ഞ ദിവസമാണ് കെ.എസ്.ഹരിശങ്കർ ആലപിച്ച ‘എൻ നെഞ്ചോരം’ എന്ന ഗാനം പുറത്തിറങ്ങിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്.ജയഹരി ഈണമൊരുക്കിയിരിക്കുന്നു. ‘അതിരൻ’ എന്ന ചിത്രത്തിനു ശേഷം മൂവരും പാട്ടുമായി ഒന്നിക്കുന്ന ചിത്രമാണ് ‘സന്തോഷം’. നവാഗതനായ അജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലയ്ക്കൽ നായകനാകുന്നു. മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയവരാണു മറ്റു താരങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



