പവൻ കല്യാണിനെ സാർ എന്നു വിളിച്ചില്ല, അനുപമ പരമേശ്വരനെ ചീത്തവിളിച്ച് ആരാധകർ

പവൻ കല്യാൺ നായകനായെത്തിയ വക്കീൽ സാബ് എന്ന ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് വിവാദത്തിന് കാരണമായത്

പവൻ കല്യാൺ, അനുപമ പരമേശ്വരൻ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:43 am IST

മലയാളത്തിലൂടെ എത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. താരത്തിന് ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ് താരം. നടൻ പവൻ കല്യാണിനെ സാർ എന്നു വിളിക്കാത്തതിനാണ് അനുപമ ചീത്തവിളി കേൾക്കുന്നത്. പവൻ കല്യാൺ നായകനായെത്തിയ വക്കീൽ സാബ് എന്ന ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് വിവാദത്തിന് കാരണമായത്. 

വക്കീൽ സാബ് ആമസോൺ പ്രൈമിലൂടെ കണ്ടു. മികച്ച മെസ്സേജിന്റെ പിൻബലവും ശക്തമായ പ്രകടനവുമുള്ള ചിത്രം. പവൻ കല്യാൺ തന്റെ പരിമിതികൾ തകർത്തിരുന്നു. മൂന്നു സ്ത്രീകഥാപാത്രങ്ങളും കഥയെ വേറിട്ടു തന്നെ നിർത്തുന്നു. പ്രകാശ് രാജ് സാർ ഈ ചിത്രം നിങ്ങളന് ഇല്ലെങ്കിൽ അപൂർണ്ണമാണ്.- പവൻ കല്യാൺ കുറിച്ചു. 

പോസ്റ്റിട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പവൻ കല്യാൺ ആരാധകർ നടിക്കെതിരെ ആക്രമണം ആരംഭിച്ചു. എന്തുകൊണ്ടാണ് പവൻ കല്യാണിനെ സാർ എന്ന് അഭിസംബോധന ചെയ്യാത്ത എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രകാശ് രാജിന് സാർ എന്നു വിളിച്ചതും ഇവരെ ചൊടിപ്പിക്കുന്നുണ്ട്. 

ആക്രമണം രൂക്ഷമായതിന് പിന്നാലെ ക്ഷമാണവുമായി അനുപമ പരമേശ്വരൻ രം​ഗത്തെത്തി. ‘ക്ഷമിക്കണം, ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. എല്ലാ ബഹുമാനത്തോടെയും സ്നേഹത്തോടെയും പവൻ കല്യാൺ സാർ’, എന്നാണ് അനുപമ പറഞ്ഞത്. ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ പിങ്കിന്റെ റീമേക്കാണ് വക്കീൽ സാബ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now