
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

അനുരാഗ് കശ്യപിന്റെ 'കെന്നഡി' 2023 കാന് ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി ലിയോണ്, രാഹുല് ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്ഷം കാനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന് ചിത്രമാണ് 'കെന്നഡി'. മിഡ്നൈറ്റ് സ്ക്രീനിങ് വിഭാഗത്തിലാണ് 'കെന്നഡി' പ്രദര്ശിപ്പിക്കുന്നത്.
അനുരാഗ് കശ്യപിന്റെ ചിത്രങ്ങൾ നേരത്തെയും കാൻ ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2012-ല് 'ഗ്യാങ്സ് ഓഫ് വസേപുര്', 2016-ല് 'രാമന് രാഘവ് 2.0' 2013-ല് 'അഗ്ലി' എന്നീ ചിത്രങ്ങള് കാനില് പ്രദര്ശിപ്പിച്ചിരുന്നു. അനുരാഗ് കശ്യപിന്റെ ചിത്രവും ഉള്പ്പെട്ട 'ബോംബെ ടോക്കീസ്' എന്ന ആന്തോളജിയും കാനില് എത്തിയിട്ടുണ്ട്.
KENNEDY by Anurag KASHYAP
â Festival de Cannes (@Festival_Cannes) April 13, 2023
#SéanceDeMinuit / #MidnightScreenings #Cannes2023
ഇത് ആദ്യമായാണ് സണ്ണി ലിയോണ് അനുരാഗ് കശ്യപിനൊപ്പം പ്രവര്ത്തിക്കുന്നത്. അനുരാഗ് കശ്യപ് ചെയ്ത 'അഗ്ലി' എന്ന ചിത്രത്തിൽ രാഹുൽ ഭട്ട് അഭിനയിച്ചിട്ടുണ്ട്. 2023 മെയ് 16 മുതല് 27 വരെയാണ് കാന് ഫിലിം ഫെസ്റ്റിവല് നടക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായാണ് കാന് ഫിലിം ഫെസ്റ്റിവലിനെ കണക്കാക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



