ലണ്ടനിലെ ഹോട്ടലില്‍ വാമികയ്ക്കായി ഒരുക്കിയ സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനുഷ്‌ക

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

News Now

ലണ്ടനില്‍ മകള്‍ വാമികയ്‌ക്കൊപ്പം അവധി ആഘോഷിക്കുകയാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കൊഹ് ലിയും. ജൂണ്‍ ആദ്യം മുതല്‍ ലണ്ടനിലാണ് മൂവരും. ഇപ്പോഴിതാ ലണ്ടനിലെ ഹോട്ടലില്‍ വാമികയ്ക്കായി ഒരുക്കിയ സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനുഷ്‌ക. 

ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ടിലുള്ള താജ് ഹോട്ടലിലാണ് ഇവര്‍ താമസിക്കുന്നത്. പച്ച നിറത്തിലെ ബലൂണില്‍ വെല്‍ക്കം ബാക്ക് ഡിയര്‍ വാമിക എന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ കുറിച്ചിരിക്കുന്നത്. ഒരു സോഫ്റ്റ് ടോയില്‍ കോര്‍ത്തുവച്ചിരിക്കുകയാണ് ബലൂണ്‍. 

വാമിക ജനിച്ചിട്ട് ആറ് മാസം തികഞ്ഞ സന്തോഷത്തിലാണ് മൂവരും യാത്രപോയത്. അവളുടെ ഒറ്റ ചിരിയില്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും എന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates