
കൊച്ചിക്കാരിയായി അനുശ്രീ, പുതിയ ഫ്ളാറ്റ് വാങ്ങി; വിഡിയോ
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കാക്കനാടാണ് താരത്തിന്റെ പുതിയ ഫ്ളാറ്റ്
കൊച്ചിയിൽ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടി അനുശ്രീ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ താരം തന്നെയാണ് ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ജോലിയുടെ സൗകര്യാർത്ഥമാണ് ഫ്ളാറ്റ് വാങ്ങാൻ താരം തീരുമാനിച്ചത്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കാക്കനാടാണ് താരത്തിന്റെ പുതിയ ഫ്ളാറ്റ്.
അടുത്തിടെ ഫ്ളാറ്റിൻറെ പാലുകാച്ചൽ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് വീടിന്റെ വിശേഷങ്ങൾ ചോദിച്ച് നിരവധി ആരാധകർ താരത്തിന് മെസേജ് അയച്ചു. അതോടെയാണ് മനോഹരമായ തന്റെ പുതിയ ലോകം പരിചയപ്പെടുത്തിക്കൊണ്ട് താരം വിഡിയോ പങ്കുവെച്ചത്. ഫ്ളാറ്റ് ജീവിതം താൽപ്പര്യമില്ലാത്ത ആളാണ് താനെന്നും എന്നാൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നാല്‍ വീടിനേക്കാള്‍ സേഫ്റ്റി ഫ്ളറ്റായിരിക്കുമെന്നു കരുതിയാണ് വാങ്ങിയതെന്നും താരം കൂട്ടിച്ചേർത്തു.
അനുശ്രീയുടെ ഇഷ്ടത്തിന് അനുസരിച്ച് ഫ്ളാറ്റ് മോഡിഫൈ ചെയ്തിട്ടിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും മനോഹരമായ ശിൽപ്പങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഫ്ളാറ്റ്. മനോരഹരമായ ഇന്റീരിയറിനൊപ്പം ബാൽക്കണി ചെടികൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഫ്ളാറ്റ് അതിമനോഹരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കൊല്ലം കമുകുംചേരി സ്വദേശിയാണ് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
