
News Now
രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?; എന്തുകൊണ്ട് ദുര്യോധനനെ കത്തിക്കുന്നില്ല?; പരാതി

Jantar Mantar Protest: ജന്തർ മന്തറിൽ തന്നെ പ്രതിഷേധിക്കുമെന്ന് സിജെപി

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീനോ ഫൈബറോ? ഡയറ്റിങ് എങ്ങനെ വേണം?

റേഞ്ച് 250 കിലോമീറ്റര്‍, പ്രാരംഭ വില 1,19,999 രൂപ, മൂന്ന് റൈഡിങ് മോഡുകള്‍; വിഎല്‍എഫ് സ്ട്രാഡ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃശൂരുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്. ഏതൊരു മത്സരവും പാഠമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം.’–സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ നിയോഗമണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായാണ് താരം മത്സരിച്ചത്. ശക്തമായ ത്രികോണമത്സരം മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താവുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രനാണ് മണ്ഡലത്തിൽ വിജയിച്ചത്. എൽഡിഎഫിലെ പി. ബാലചന്ദ്രന് 44, 263 വോട്ടും, യുഡിഎഫ് നേതാവ് പത്മജ വേണുഗോപാലിന് 43,317 വോട്ടും കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് 40,457 വോട്ടുകളാണ് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



