
വളരെ ലളിതമായി നിയമപരമായ കാര്യം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് ഈ അപേക്ഷ തള്ളിയത്.

News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

റായ്പൂര്‍: കസ്റ്റഡി മര്‍ദനം, പൊലീസ് അതിക്രമം, സാമൂഹിക അനീതി തുടങ്ങിയവയാണ് സാധാരണയായി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതികളായി എത്താറുള്ളത്. എന്നാല്‍ ഇത്തവണ ലഭിച്ച പരാതി കണ്ട് കമ്മീഷന് അമ്പരന്നു. ദസറ ആഘോഷത്തിലെ ഒരു ചടങ്ങിനെതിരായിരുന്നു പരാതി. രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവാകശത്തിന്റെ ലംഘനമല്ലേയെന്നായിരുന്നു പരാതിക്കാരന്റെ ചോദ്യം. ഛത്തീസ്ഗഢ് മനുഷ്യാവകാശ കമ്മീഷനാണ് വിചിത്രമായ പരാതി ലഭിച്ചത്.
വര്‍ഷങ്ങളായി ദസറ ആഘോഷങ്ങളില്‍ രാവണന്റെ കോലമാണ് കത്തിക്കുന്നത്. തിന്മയുടെ നാശമാണ് പ്രതീകാത്മകമായി കോലം അഗ്നിക്കിരയാക്കുന്നതിലൂടെ അര്‍ഥമാക്കുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് രാവണന്റെ മാത്രം കോലം കത്തിക്കുന്നു?. രാവണനെക്കാള്‍ ക്രൂരവും ഹീനവുമായി പ്രവൃത്തി നടത്തിയ ദുര്യോധനന്റെ കോലം കത്തിക്കാത്തത് എന്തുകൊണ്ടെന്നും പരാതിക്കാരന് ചോദിക്കുന്നു.
പരാതി പുരാണവുമായി ബന്ധപ്പെട്ടതിനാല്‍, മനുഷ്യാവകാശ കമ്മീഷന് തങ്ങളുടെ അധികാര പരിധികള്‍ പരാതിക്കാരന് വിശദീകരിച്ചുകൊടുത്തു. ' പരാതി കണ്ട് ഞങ്ങള്‍ അമ്പരന്നു പോയി. മനുഷ്യാവകാശ കമ്മീഷന് കൈകാര്യം ചെയ്യുന്നത് മനുഷ്യാവകാശങ്ങളാണെന്നും അല്ലാതെ പൗരാണിക മിത്തുകളെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയല്ലെന്നും ഞാന്‍ പരാതിക്കാരനോട് പറഞ്ഞു'- ഹര്‍ജി പരിഗണിച്ച കമ്മീഷന് ചെയര്മാന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വളരെ ലളിതമായി നിയമപരമായ കാര്യം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് ഈ അപേക്ഷ തള്ളിയത്. രാവണന് മനുഷ്യവിഭാഗത്തില്പ്പെടുന്നയാളല്ല. അതിനാല്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മീഷന്റെ അധികാരപരിധിക്ക് പുറത്താണെന്നെും ഈ പരാതിയുമായി മുന്നോട്ടുപോകാനാണ് താല്പര്യമെങ്കില് ഉചിതമായ മറ്റ് ഫോറങ്ങളെ സമീപിക്കാമെന്നും കമ്മീഷന് നിര്‍ദേശിച്ചു. കാല്‍നൂറ്റാണ്ടിനിടെ ലഭിച്ച 74,000 പരാതികളില്‍ ഏറ്റവും വിചിത്രമായ പരാതിയായിരുന്നു ഇതെന്നും കമ്മീഷന് ചെയര്മാന് പറഞ്ഞു.
Summary
‘Why burn Ravana’s effigy, not Duryodhana’s?’: Bizarre plea before Chhattisgarh human rights panel
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

