
ആത്മഹത്യ ചെയ്യാനൊരുങ്ങി, ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് അമ്മയുടെ വാക്കുകൾ; തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
തന്നെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയത് അമ്മ കരീമ ബീഗമെന്ന് എആർ റഹ്മാൻ

ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പലതവണ ചിന്തിച്ചിട്ടുണ്ടെന്ന് സംഗീത സംവിധായകന് എആര്‍ റഹ്മാന്. ഓക്സ്ഫഡ് ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാര്‍ഥികളുമായി മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച മാനസീക പ്രശ്നങ്ങളെ കുറിച്ചും ആത്മഹത്യ പ്രവണതയെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞത്.
കുട്ടിക്കാലത്ത് ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്നുവെന്നും തന്നെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയത് അമ്മ കരീമ ബീഗമാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് അമ്മ പറഞ്ഞ വാചകമാണ് തന്നെ ജീവിക്കാന്‍ പിന്നീട് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നീ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാവില്ലെന്ന് എന്റെ മനസീകാവസ്ഥ മനസിലാക്കിയ അമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു'. അമ്മയില്‍ നിന്നും ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിങ്ങള്‍ സ്വാര്‍ഥതയോടെയല്ല ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ ജീവിതത്തിന് ഒരു അര്‍ഥമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ് ജീവിതം മുന്നോട്ട് നയിക്കപ്പെടുന്നത്. എല്ലാവരുടെയും ജീവിതത്തില്‍ ഒരു ഇരുണ്ട കാലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
