
'താങ്കൾ ഇന്ത്യക്കാരൻ അല്ലേ?' മറുപടിയുമായി ബാബു ആന്റണി
ബാബു ആന്റണി ഇന്ത്യക്കാരൻ തന്നെയാണോ എന്നായിരുന്നു അയാളുടെ സംശയം
ഏറെ ആരാധകരുള്ള നടനാണ് ബാബു ആന്റണി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ആരാധകരുടെ കമന്റുകൾക്ക് മറുപടിയുമായി എത്താറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് ഒരാളുടെ വിമർശനത്തിന് താരം നൽകിയ മറുപടിയാണ്. ബാബു ആന്റണി ഇന്ത്യക്കാരൻ തന്നെയാണോ എന്നായിരുന്നു അയാളുടെ സംശയം.
മോഹന്‍ലാലിനും സോമനുമൊപ്പമുള്ള ഒരു പഴയ ലൊക്കേഷന്‍ ചിത്രം ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒരു കക്ഷണം ചിക്കൻ താ ലാലേ!!. റിയൽ ലൈഫ് സീൻ, ഏറെ നാളുകൾക്കു മുൻപ് സോമേട്ടനും മോഹൻലാലിനുമൊപ്പം- എന്ന കുറിപ്പിലായിരുന്നു ചിത്രം. ഇതിനു താഴെയാണ് കമന്റ് എത്തിയത്.
താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ.. രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജിൽ കാണാനില്ല..' എന്നായിരുന്നു കമന്റ്. വൈകാതെ മറുപടിയുമായി താരം എത്തി. 'താങ്കള്‍ ഇന്ത്യയില്‍ അല്ലേ, നാളെയാണ് സുഹൃത്തേ 75 എന്നായിരുന്നു' താരത്തിന്‍റെ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇതിലൂടെ പഴയ ആക്ഷന്‍ ഹീറോ ഇമേജിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് താരം. നവാഗതനായ സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് എസ്കേപ്പ്, നവാഗതനായ വിനു വിജയ്‍യുടെ സാന്‍റാ മരിയ എന്നീ സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഹെഡ്മാസ്റ്റര്‍ ആണ് ബാബു ആന്‍റണിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
