'ഈ ആക്രമണം നിങ്ങളെ കൂടുതൽ പ്രതീക്ഷയുള്ളവനാക്കും'; രാഹുൽ ​ഗാന്ധിയോട് ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:03 am IST
Edited by :migrator

കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഈ ആക്രമണം നിങ്ങളെ കൂടുതൽ പ്രതീക്ഷയുള്ളവനാക്കും എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ച്. 

‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’ - രാഹുൽ ​ഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി കുറിച്ചു.  കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.  പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. 

നേരത്തെ സർക്കാരിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയതിന് പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു എന്നാണ് ഹരീഷ് പേരടി പറ‍ഞ്ഞത്. സംഭവം വിവാദമായതോടെ സംഘാടകർ ഖേദം പ്രകടിപ്പിച്ചെങ്കിലും വൻ വിമർശനമാണ് ഉയർന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now