ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആ ദിവസം സംഭ‌വിച്ചത്; സസ്പെൻസ് നിറച്ച് വൂൾഫ് ട്രെയിലർ

ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

ട്രെയിലറിൽ നിന്ന്
Last Updated :20 January 2024, 8:42 am IST

കോവിഡ് ലോക്ക്ഡൗണിൽ ഒരുവീട്ടിൽ കുടുങ്ങിപ്പോകുന്ന അര്‍ജുന്‍ അശോകനും സംയുക്ത മേനോനും. സസ്പെൻസ് നിറച്ച് വൂൾഫ് ചിത്രത്തിന്റെ ട്രെയിലർ എത്തി. കോവിഡ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംയുക്തയുടെ വീട്ടിൽ കുടുങ്ങിപ്പോവുകയാണ് അർജുൻ. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ത്രില്ലിങ്ങായി ഒരുക്കിയിരിക്കുകയാണ് ചിത്രത്തിൽ. ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജി.ആര്‍. ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. 

രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഷേക്സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ തിരക്കഥ-സംവിധാന പങ്കാളിയായാണ് ഷാജി അസീസ് സിനിമയിലെത്തിയത്. ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now