
യൗവനത്തിൻ്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; 'മെൽകൗ പോണ്ടിച്ചേരി' ഫസ്റ്റ് ലുക്ക്
സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.
അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന "മെൽകൗ പോണ്ടിച്ചേരി"യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിങ്ങം 1 പ്രമാണിച്ച് എത്തിയ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത് കേരളത്തിൻ്റെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥിൻ്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ്.
അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിഖിൽ മോഹൻ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.
യൗവനത്തിൻ്റെ ആഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഗംഭീര ഫൺ റൈഡ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. ആദ്യാവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു യൂത്ത്ഫുൾ എൻ്റർടെയിനർ ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. എല്ലാ വിനോദ ഘടകങ്ങളും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് തിയറ്റർ അനുഭവം ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അതോടൊപ്പം അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്.
ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം വൈകാതെ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ദ് പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ്, ആർട്ട് - അജി കുട്ടിയാണി,
പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, മേക്കപ്പ് - ശ്വേതിൻ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, സ്റ്റിൽസ് - രാംനാഥ് മാഥൂർ, ഡിസൈൻസ് - ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Arjun Ashokan starrer Melcow Pondicherry movie first look out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



