അർണവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറും സ്ക്രീനിലെത്തും

2 ഡി എന്റർടെയ്ൻമെന്റ്സ്/ ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:34 am IST

News Now

നടൻ സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നടൻ അരുൺ വിജയ്‌യുടെ മകൻ അർണവ് വിജയ് നായകനാകുന്നു. നവാഗതനായ സരോവ് ഷൺമുഖം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അർണവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറും സ്ക്രീനിലെത്തുന്ന അപൂർവതയും സിനിമയ്ക്കുണ്ട്.  കുട്ടിയും വളർത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 
‍
2 ഡി എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഔദ്യോഗികമായി ആരംഭിച്ചു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates