
'അതെ, ഞങ്ങള്‍ കാത്തിരിക്കുകയാണ്'; രണ്ടാമതും അമ്മയാവാന്‍ അശ്വതി ശ്രീകാന്ത്; സന്തോഷം പങ്കുവെച്ച് താരം
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരം സന്തോഷം അറിയിച്ചത്
നടിയായും അവതാരകയായും ടെലിവിഷന്‍ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ ജീവിതത്തിലെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. രണ്ടാമതും ഗര്‍ഭിണിയായിരിക്കുകയാണ് അശ്വതി. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരം സന്തോഷം അറിയിച്ചത്.
നിറഞ്ഞ ചിരിയോടെ ചുവന്ന വസ്ത്രം ധരിച്ചാണ് മൂവരും നില്‍ക്കുന്നത്. വൈകാതെ വലിയ ചേച്ചിയാകും എന്ന് എഴുതിയ സ്ലേറ്റും പിടിച്ചാണ് മകള്‍ പത്മയുടെ നില്‍പ്പ്. അശ്വതിയുടെ നിറവയറും ചിത്രങ്ങളില്‍ വ്യക്തമാണ്. അതെ ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബം വലുതാകുകയാണെന്നും ഞങ്ങള്‍ നാലു പേരാകുമെന്നുമുള്ള ഹാഷ് ടാഗും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റാവാണ് അശ്വതി. തന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്നെ ശക്തമായ നിലപാടുകളും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാറുണ്ട്. പ്രേക്ഷക ശ്രദ്ധ നേടിയ ചക്കപ്പഴം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ



