അശ്വതിയുടെ രണ്ട് താമരമൊട്ടുകൾ, മകൾക്ക് പേരിട്ട് താരം; ചിത്രങ്ങൾ

ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം വിവരം പങ്കുവെച്ചത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:49 am IST
Edited by :migrator

അഭിനേതാവായും അവതാരകയായും നിറഞ്ഞു നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോൾ മകൾക്ക് പേരിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. 

Story image

കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് പേരിട്ടത്. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം വിവരം പങ്കുവെച്ചത്. അശ്വതിയുടെ മൂത്ത മകളുടെ പേര് പത്മ എന്നാണ്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും നടത്തിയിരുന്നു. 

Story image
Story image

​ഗർഭിണിയായതുമുതലുള്ള ഓരോ നിമിഷവും വളരെ അധികരം ആഘോഷമാക്കുകയാണ് അശ്വതി. വളകാപ്പു ചടങ്ങെല്ലാം നല്ല രീതിയിലാണ് നടത്തിയത്. ഇതിന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് വിഡിയോയിലൂടെയാണ് താരം പങ്കുവയ്ക്കാറുള്ളത്. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ  കമലയെ സ്വീകരിക്കുന്ന പത്മയുടെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now