തടിവെച്ചാൽ അമ്മായി ലുക്ക് തോന്നുന്നു; മറുപടിയുമായി സാധിക വേണു​ഗോപാൽ

തന്നെ ബോഡി ഷെയിം ചെയ്തയാൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താ

സാധിക വേണു​ഗോപാൽ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST
Edited by :migrator

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടി കാണിക്കാത്ത നടിയാണ് സാധിക. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയുമെല്ലാം ശക്തമായ നിലപാടാണ് സാധിക സ്വീകരിക്കാറുള്ളത്. ഇപ്പോൾ തന്നെ ബോഡി ഷെയിം ചെയ്തയാൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

താരം പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ആക്ഷേപ കമന്റുമായി ഒരാൾ എത്തിയത്. അധികം തടി വയ്ക്കണ്ടാട്ടോ... അപ്പോ ഒരു അമ്മായി ലുക്ക് തോന്നുന്നു എന്നായിരുന്നു കമന്റ്. അതിന് പിന്നാലെ മറുപടിയുമായി താരം എത്തി. ചേട്ടന് നഷ്ടമൊന്നുമില്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്? ഞാൻ അല്ലേ ജീവിക്കുന്നത് അപ്പോ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചു. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി- സാധിക കുറിച്ചു. 

Story image

സാധികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ബോഡി ഷെയിം ചെയ്യുന്നവർക്ക് ഇത്തരത്തിൽ രൂക്ഷ മറുപടി നൽകണമെന്നും ആരാധകർ പറയുന്നുണ്ട്. അതിനു പിന്നാലെ ബോഡി ഷെയ്മിങ്ങിന് എതിരായ നിരവധി പോസ്റ്റുകളും താരം പങ്കുവെച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now