തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി

councilor
councilor
Last Updated :7 October 2026, 5:24 pm IST
Edited by :Jayakumar

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം ഡിവിഷന്‍ കൗണ്‍സിലര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. സിപിഎം കൗണ്‍സിലര്‍ അജിനെതിരായ ആക്ഷേപത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

തൃക്കണ്ണാപുരം വാർഡിലെ ഒരു യുവ സംരംഭകനിൽ നിന്ന് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കൗൺസിലറുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളും ഓഡിയോ സംഭാഷണങ്ങളും പരാതിക്കാരൻ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

19 സെന്റുള്ള തന്റെ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ പുറമ്പോക്ക് ആണെന്ന് കാണിച്ച് പൊലീസിനെയും വില്ലേജിനെയും വിവരം അറിയിക്കുമെന്നും അജിന്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞെന്നാണ് സഞ്ജു പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അജിനെതിരെ പരാതി ഉയർന്നത്.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കൗൺസിലർ അജിൻ പറയുന്നത്. സർക്കാർ ഭൂമിയും പുറമ്പോക്കും കൈയേറി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ചിലരുടെ നീക്കങ്ങൾക്കെതിരെ നിലകൊണ്ടതിനുള്ള പ്രതികാരമാണ് ആരോപണമെന്നും അജിൻ പറയുന്നു.

News Now

Summary

Trikkannapuram bribery controversy: Vigilance probe ordered against CPM councillor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates