'നിനക്ക് അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ല'; അശ്ലീല സന്ദേശം അയച്ചയാളെ തുറന്നുകാട്ടി സീരിയൽതാരം

അശ്ലീല സന്ദേശം അയച്ച ആൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അവന്തിക മോഹൻ

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:02 am IST
Edited by :migrator

സൈബറിടത്തിൽ ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകൾ നിരവധിയാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക് നേരെ ആക്രമണം രൂക്ഷമാണ്. എന്നാൽ ഇതിനെ തുറന്നുകാട്ടിക്കൊണ്ടാണ് പലപ്പോഴും ഇവർ ശക്തമായി പ്രതിരോധിക്കുക. ഇപ്പോൾ തനിക്ക് അശ്ലീല സന്ദേശം അയച്ച ആൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം അവന്തിക മോഹൻ. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. 

മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ശക്തമായ ഭാഷയിലായിരുന്നു അവന്തികയുടെ പ്രതികരണം. നിങ്ങൾക്ക് സ്വന്തമായി അമ്മയുണ്ടോ? ഉണ്ടായിരുന്നെങ്കിൽ ഇതുപോലൊരു മെസേജ് അയക്കില്ല. നിങ്ങൾക്ക് സ്വന്തമായി ആരും ഇല്ലെന്ന് എനിക്കു ഉറപ്പാണ്. നിന്നെപ്പോലുള്ള ആളുകള്‍  ഭൂമിക്ക് തന്നെ ഒരു ഭാരമാണ്.  ചോദിച്ച ഈ ഒരു വാചകം മാത്രം മതി നിന്നെ ജയിലിൽ അടക്കാൻ, നിനക്ക് ആവശ്യവും അതുതന്നെയാണ്. നിങ്ങളുടെ സ്വഭാവം പോലെ തന്നെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതിരിക്കരുത്. ഇവയൊന്നും മറച്ചുപിടിക്കുകയല്ല, ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്.- അ‌വന്തിക കുറിച്ചു. 

നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇങ്ങനെയുള്ളവരോട് ഇതുപോലെ പ്രതികരിക്കണം എന്നാണ് കമന്റുകൾ. തൂവൽ സ്പർശം എന്ന സീരിയലിലൂടെയാണ് അവന്തിക എത്തുന്നത്. 'ആത്മസഖി' 'പ്രിയപ്പെട്ടവൾ' എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now