അവതാറിന് ഓസ്കർ തിളക്കം; മികച്ച വിഷ്വൽ എഫക്ട്സ്

ഓസ്കർ നേടി ജെയിംസ് കാമറൂൺ ചിത്രം 'അവതാർ: ദി വേ ഓഫ് വാട്ടർ'

അവതാർ 2 ട്രെയിലർ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:18 am IST

ലൊസാഞ്ചലസ്: മികച്ച വിഷ്വൽ എഫക്ടിനുള്ള ഓസ്കർ നേടി ജെയിംസ് കാമറൂൺ ചിത്രം 'അവതാർ: ദി വേ ഓഫ് വാട്ടർ'. ജോ ലെറ്റെറി, റിച്ചാർഡ് ബെൻഹാം, എറിക് സൈൻഡൻ, ഡാനിയൽ ബാരറ്റ് എന്നിവരാണ് അവതാറിന്റെ ദൃശ്യവിസ്മയത്തിന് പിന്നിൽ.   

95–ാം ഓസ്കർ പ്രഖ്യാപനങ്ങൾ തുടരുമ്പോൾ ഒറിജിനല്‍ ബാക്ഗ്രൌണ്ട് സ്കോര്‍ പുരസ്കാരം ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് സ്വന്തമാക്കി.‌ പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരവും ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഇന്ത്യയുടെ ദി എലിഫന്റ് വിസ്പെറേഴ്സ് നേടി. ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് ദി എലിഫന്റ് വിസ്പെറേഴ്സ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now