'ചാർമിളയെ തേച്ചപ്പോൾ നിങ്ങളോടുള്ള ഇഷ്ടവും കുറഞ്ഞു', ബാബു ആന്റണിയോട് ആരാധകൻ; മറുപടി

ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം

ബാബു ആന്റണി, ചാർമിള/ ഫയൽചിത്രം
Last Updated :20 January 2024, 8:45 am IST

പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ആക്ഷൻ താരമായി മടങ്ങിവരവിന് ഒരുങ്ങുകയാണ് നടൻ ബാബു ആന്റണി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം താരത്തിനെതിരെ വിമർശനവുമായി ഒരു ആരാധകനെത്തി. നടി ചാർമിളയെ വഞ്ചിച്ചുപോയെന്നായിരുന്നു വിമർശനം. ചാർമിളയെ വഞ്ചിച്ചുപോയതോടെ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞു എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. എന്നാൽ ഇതു കേട്ട് നിശബ്ദനായിരിക്കാൻ താരത്തിനായില്ല. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. 

‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി–ചാര്‍മിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’എന്നാണ് സിദ്ദിഖ് മുഹമ്മദ് എന്ന ആരാധകൻ കമന്റായി കുറിച്ചത്. 

‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’ എന്ന് ബാബു ആന്റണി മറുപടിയായി കറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now