
'ടിനിയേക്കാൾ ദേഷ്യം രമേശ് പിഷാരടിയോട്, എന്റെ ഓണം കുളമാക്കി, ആരെ ആദ്യം കൊല്ലണം എന്നാണ് സംശയം'; ബാല
ടിനി ടോമിനെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും തന്റെ ഓണം അദ്ദേഹം കുളമാക്കിയെന്നുമാണ് ബാല പറഞ്ഞത്
അടുത്തിടെയാണ് ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നത് നടൻ ബാലയാണ്. ടിനി ടോമും രമേശ് പിഷാരടിയുമാണ് ബാലക്ക് നൈസ് പണി കൊടുത്തത്. ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മകളും തമാശ രൂപേണ ഒരു ടെലിവിഷൻ പരിപാടിക്കിടെ ഇരുവരും പങ്കുവയ്ക്കുകയായിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല.
ടിനി ടോമിനെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും തന്റെ ഓണം അദ്ദേഹം കുളമാക്കിയെന്നുമാണ് ബാല പറഞ്ഞത്. ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തിയത് എന്നാണ് ബാല പറഞ്ഞത്. ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലെമന്‍ ടീ എന്നായിരിക്കും. അതിനേക്കാളും നല്ലത് ചെന്നൈയിലിരിക്കുന്നതാണ് എന്നത് കൊണ്ട് ഞാൻ തിരിച്ചെത്തി. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് നന്ദിയുണ്ടെന്നും റിപ്പോർട്ടറിനോട് ബാല പറഞ്ഞു.
ടിനിയേക്കാൾ രമേശ് പിഷാരടിയോടാണ് ദേഷ്യമെന്നാണ് ബാല പറയുന്നത്. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മർഡർ പ്ലാൻ ഞാൻ വിടില്ല' എന്നും നടൻ പറഞ്ഞു. തന്നെ മികച്ച രീതിയിലാണ് ടിനി ടോം അനുകരിച്ചതെന്നും അതൊരു ഭാഗ്യമെന്നും നടൻ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

പാഴെന്ന് കരുതി കളയുന്ന മത്തങ്ങക്കുരു; ആരോഗ്യത്തിന് ഇത്രയും ഗുണങ്ങളോ?
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്


