ബാലചന്ദ്ര മേനോനില്‍ നിന്ന് സമ്മാനം വാങ്ങിയ ആ വിദ്യാര്‍ഥി ബ്ലെസി തന്നെ!

അമ്മയാണേ സത്യം , ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നില്ല

Balachandra Menon fb post
ബാലചന്ദ്ര മേനോനില്‍ നിന്ന് സമ്മാനം വാങ്ങിയ ആ വിദ്യാര്‍ഥി ബ്ലെസി തന്നെ!Source by : ഫെയ്‌സ്ബുക്ക്‌
Last Updated :4 April 2024, 10:22 pm IST

കൊച്ചി: 'നിങ്ങളില്‍ മിക്കവരും പറഞ്ഞത് ശരിതന്നെ. ഉത്തരം ബ്ലെസി തന്നെയെന്ന്' ബാലചന്ദ്രന്‍ മേനോന്‍. കഴിഞ്ഞ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ കോളജിയേറ്റ് നാടക മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് മത്സര വിജയിക്ക് ട്രോഫി സമ്മാനിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മേനോന്റെ കുറിപ്പ്. തന്റെ കൈയില്‍ നിന്നും സമ്മാനം വാങ്ങിയ വിദ്യാര്‍ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞിരുന്നു. തന്റെ കുറിപ്പിനോട് സജീവമായി പ്രതികരിച്ച എല്ലവരോടും ബാലചന്ദ്രമേനോന്‍ നന്ദി അറിയിക്കുകയും ചെയ്തു.

ബാലചന്ദ്ര മേനോന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്‌

പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും !

തീർന്നില്ലാ ......

ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും !

അമ്മയാണേ സത്യം , ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നില്ല ....

എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും !

അതേ .... സിനിമയിൽ തന്നെ ...

ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട് .....

ഇപ്പോൾ "ഇതിയാൻ" സംസാരവിഷയമാണെന്ന് ....

പിടി കിട്ടിയോ ?

ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ , ഇതേ നേരം പ്രതീക്ഷിക്കുക ..

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now