
'പ്രാര്‍ത്ഥിച്ചിട്ട് പോകാം, നീ വലിയ സിനിമ ചെയ്യാന്‍ പോവുകയല്ലേ..'; വിനീതേട്ടന് പറഞ്ഞത് വല്ലാത്തൊരു മൊമന്റ്: ബേസില്‍
സിനിമയിലുള്ള ഒരാളും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല

നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും തമ്മിലുള്ള അടുപ്പം ഏറെ ആഴമുള്ളതാണ്. ബേസിലിന് സിനിമയിലേക്കുള്ള വഴിയൊരുക്കിയത് തന്നെ വിനീതാണ്. തന്റെ ആശാനോടുള്ള സ്നേഹവും ആദരവുമൊക്കെ ബേസില്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിനീതിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് ബേസില്‍.
വിനീതിന്റെ വീട്ടില്‍ പോയി മടങ്ങി വരവെ തനിക്ക് വേണ്ടി പ്രാര്ത്ഥിച്ചതിനെക്കുറിച്ചാണ് ബേസില്‍ പറയുന്നത് സുജിത് ഭക്തന് നല്കിയ അഭിമുഖത്തിലാണ് ബേസില്‍ മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്:
WHAT TO READ NEXT

'കറുപ്പി'ൽ 40 ലക്ഷം രൂപ പ്രതിഫലം; മറുപടിയുമായി സ്വാസിക
ഈയ്യടുത്ത് ചെന്നൈയില്‍ ഫാമിലിയായിട്ട് പോയപ്പോള്‍ വിനീതേട്ടന്റെ വീട്ടില്‍ പോയി. ഇറങ്ങാന്‍ പോകുന്നേരം, ഞാന്‍ വലിയൊരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. അപ്പോള്‍ ദൈവത്തിന്റെ മുന്നില്‍ നിന്ന് രണ്ട് മിനുറ്റൊന്ന് പ്രാര്‍ത്ഥിച്ചിട്ട് ഇറങ്ങാം എന്ന് പറഞ്ഞു. അങ്ങനത്തെ മൊമന്റ്സ് ഒന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. സിനിമയിലുള്ള ഒരാളും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല. വീട്ടില്‍ റിലീജിയസ് ഫാമിലിയാണ്. അവിടെ ഇത് തന്നെയേയുള്ളൂ. പക്ഷെ സിനിമയ്ക്ക് അകത്ത് എനിക്ക് അങ്ങനൊരു നിമിഷം ഉണ്ടായിട്ടില്ല.
മതപരമായ കാരണം കൊണ്ടല്ല. ഒരാള്‍ നമ്മളെ കെയര്‍ ചെയ്യുന്നതിന്റെ ആഴമുണ്ടല്ലോ. ആത്മാര്‍ത്ഥമായി തന്നെയുള്ള കരുതലാണത്. വീട്ടില്‍ നിന്നും ഞാനും ഭാര്യയും കുഞ്ഞും കൂടെ ഇറങ്ങാന്‍ നേരം നമുക്കൊന്ന് പ്രാര്‍ത്ഥിക്കാം, നീ വലിയൊരു സിനിമ ചെയ്യാന്‍ പോവുകയല്ലേ. നീ എങ്ങോട്ടേക്കാ പോകുന്നതെന്ന് എനിക്കൊരു ഐഡിയയുമില്ല, പ്രാര്‍ത്ഥിച്ചിട്ട് ഇറങ്ങാം എന്ന് പറഞ്ഞ മൊമന്റ് വല്ലൊരു നിമിഷമായിരുന്നു. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അദ്ദേഹത്തെപ്പോലൊരാള്‍ എന്റെ ജീവിതത്തിലുണ്ടെന്നതില് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Basil Joseph about Vineeth Sreenivasan and their deep bond.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആരില്‍ നിന്നും കടപ്പാട് പ്രതീക്ഷിക്കരുത്, അതൊരു മണ്ടന്‍ ആലോചന'; ഗിരീഷ്-നസ്ലെന് വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി വിനീതിന്റെ വാക്കുകള്‍

'പൊട്ട സിനിമ ചെയ്താൽ ഞാൻ പൊട്ടനാണെന്നാ ഇവരുടെ വിചാരം; എന്റെ പടം ചെയ്ത് പണം വെളുപ്പിക്കേണ്ട ഗതികേട് ഇവിടുത്തെ ഏത് കോടീശ്വരനാ ഉള്ളത് ?'

