100 കോടിയുടെ സിനിമ കണ്ടിട്ട് സാധാരണ മനുഷ്യര്‍ക്ക് മനസിലാകുന്നില്ല; ഇതേത് ലോകം എന്നാണ് ചിന്തിക്കുക: ധ്യാന്‍ ശ്രീനിവാസന്‍

എന്നോട് കഥ പറയുന്നവരോടും ഞാന്‍ പറയാറുണ്ട്. പക്ഷെ എന്റെയടുത്ത് വരുന്നവര്‍ പാവങ്ങളാണ്

Dhyan Sreenivasan
Dhyan Sreenivasan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :2 സെപ്റ്റംബർ 2026, 10:05 am IST

വലിയ കാശ് മുടക്കി സിനിമ ചെയ്യുന്നതിലല്ല, പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന സിനിമകള്‍ ചെയ്യുന്നതിലാണ് കാര്യമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. വലിയ കാന്‍വാസിലൊരുക്കുന്ന പല സിനിമകളും പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ പോലും സാധിക്കാത്തതാണെന്നും ധ്യാന്‍ പറയുന്നു. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

''എന്ത് കഥയെടുത്ത് സിനിമയാക്കണം എന്ന ബോധം ഇന്നത്തെ പലര്‍ക്കുമില്ല. എന്റെയടുത്ത് വരുന്നവരോടും ഇതാണ് പറയാനുള്ളത്. എന്നെ വച്ച് സിനിമ ചെയ്യണോ? ഇത് സിനിമയാക്കണോ? എന്നാണ് ചോദിക്കാറുള്ളത്. ഇപ്പോള്‍ കണ്ടു വരുന്ന കാര്യം വലിയ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ തന്നെ സുഹൃത്തുക്കള്‍ വലിയ കാന്‍വാസിലുള്ള, വലിയ ബഹളമുള്ള സിനിമകള്‍ ചെയ്യുന്നത് കണ്ടു. വലിയ ചെലവ് വരുന്നു. പക്ഷെ ഇത് ഇവിടുത്തെ ഗ്രൗണ്ടഡ് ആയ, പ്രേക്ഷകര്‍ക്ക് കണക്ടാകുന്നില്ല.

അമ്പത് കോടിയുടേയും നൂറ് കോടിയുടേയും സിനിമ കണ്ട പ്രേക്ഷകര്‍ ഇത് ഏതാ ലോകം? ഏതാ കഥാപാത്രം? ഇവര്‍ എന്താ പറയുന്നത്? എന്നാണ് ചിന്തിക്കുന്നത്. അവിടെയാണ് ഇത്രയൊന്നും കോസ്റ്റില്ലാതെ കഴിഞ്ഞ ദിവസം ബെത്‌ലഹേം ഇറങ്ങുന്നത്. മനുഷ്യന് മനസിലാകുന്ന, റിലേറ്റ് ചെയ്യാന്‍ പറ്റുന്ന, നേറ്റിവിറ്റിയുള്ള സിനിമകള്‍ എന്നും വിജയിക്കും. റൂട്ടഡ് ആയി നിന്ന് കഥ പറയുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. പടത്തിന്റെ വലിപ്പത്തിലല്ല കാരണം. വാഴ ഉദാഹരണമാണ്. പത്ത് കൊല്ലം കഴിഞ്ഞ് വാഴയുടെ കഥ പുതിയ കുപ്പിയിലാക്കിയാല്‍ വാഴ അന്നും സൂപ്പര്‍ ഹിറ്റാണ്. ഓം ശാന്തി ഓശാന, ബെത്‌ലഹേം, ഇതേ കഥ പത്ത് കൊല്ലം കഴിഞ്ഞാലും വിജയിക്കും. റൂട്ടഡ് ആയി കഥ പറയാന്‍ ഇത്രയും ചെലവില്ല, ബജറ്റില്ല.

പിരിയഡ് സിനിമയൊക്കെ ചെയ്യുമ്പോള്‍ ഇത്രയൊക്കെ ബജറ്റ് ആകും. അത് ഓക്കെ. പക്ഷെ ഇത് കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാകണ്ടേ. ഞാന്‍ കഴിഞ്ഞ ദിവസം കണ്ട വലിയ രണ്ട് മൂന്ന് സിനിമകളുടെ പ്രശ്‌നം ഇത് ഏത് ലോകത്താ കഥ നടക്കുന്നത്? ഇവരൊക്കെ എന്താണ് ഈ പറയുന്നത്? റിലേറ്റബിള്‍ ആവുക, കണക്ട് ആവുക എന്നതാണ് ആദ്യം വേണ്ടത്. ആനമുട്ട കഥയോ വലിയ സംഭവങ്ങളോ വേണ്ടതില്ല. ഇത് എന്നോട് കഥ പറയുന്നവരോടും ഞാന്‍ പറയാറുണ്ട്. പക്ഷെ എന്റെയടുത്ത് വരുന്നവര്‍ പാവങ്ങളാണ്. കുഞ്ഞ് സിനിമയുമാണ് വരുക. ഒരു സിനിമ ചെയ്യുക എന്ന മോഹവുമായി വരുന്നവരാണ്''.

News Now

Summary

Dhyan Sreenivasan about big budget movies failing to connect with viewers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics