
News Now
'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പിറന്നാൾ ആണിന്ന്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ബേസിലിന് പിറന്നാൾ ആശംസകൾ നേരുന്നത്. പിറന്നാൾ ദിനത്തിൽ ബേസിൽ പാട്ടുപാടുന്ന രസകരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് സാമുവൽ.
ബേസിലിന് ആശംസ നേർന്നുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ത് ഡേ അപ്പാ. ഇനി പാടരുത്. അല്ലെങ്കിൽ ഞങ്ങൾ വാ കെട്ടിവയ്ക്കും’ എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വിഡിയോ പങ്കുവച്ചത്. കുഞ്ഞിനു വേണ്ടി ഇംഗ്ലീഷ് ഗാനം ഉറക്കെ ആലപിക്കുന്ന ബേസിലിനെ വിഡിയോയിൽ കാണാം.
സമീപത്തിരുന്ന് പാട്ട് കേൾക്കുന്ന മകൾ ഹോപ്പിനെയും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’ എന്നാണ് കുഞ്ഞ് ഹോപ്പിന്റെ കമന്റ്. ഹോപ്പിന്റെ കമന്റ് കേട്ട് ബേസിലും ചിരിക്കുന്നു. അപ്പയുടെ വായ അടച്ചുവച്ചാലോ എന്ന് എലിസബത്ത് ചോദിക്കുമ്പോൾ ‘ആം’ എന്നും കുഞ്ഞ് ഹോപ്പ് പറയുന്നുണ്ട്.
എലിസബത്ത് പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രസകരമായ കമന്റുകളും ആരാധകർ വിഡിയോയിൽ കമന്റായി കുറിക്കുന്നുണ്ട്.
അതേസമയം അതിരടി ആണ് ബേസിലിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മെയ് 14 നാണ് ചിത്രം റിലീസിനെത്തുന്നത്.
Summary
Happy Birthday Basil Joseph: Actor Basil Joseph singing video shared on social media by his wife.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News




