പ്രണവ് മോഹൻലാലും സഹോദരിയുടെ പുസ്തകം ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്

വിസ്മയ, മോഹൻലാൽ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:40 am IST

News Now

മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകം നാളെയാണ് വായനക്കാരിലേക്ക് എത്തുന്നത്. താരപുത്രിയുടെ കവിതകളും വരയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പുസ്തകം. എന്നാൽ പുസ്തകം പുറത്തിറങ്ങുന്നതിന് മുൻപേ ബെസ്റ്റ് സെല്ലറായിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. 

"എന്‍റെ മകള്‍ വിസ്‍മയയുടെ പുസ്‍തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലര്‍ ആയതില്‍ സന്തോഷം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുസ്‍തകം കൈയിലെത്തുമ്പോള്‍ അതിനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുക. നാളെ മുതല്‍ ഇന്ത്യയെമ്പാടുമുള്ള പുസ്തകശാലകളില്‍ പുസ്തകം ലഭിക്കും", മോഹന്‍ലാല്‍ കുറിച്ചു. മകളുടെ പുസ്തകം വായിക്കുന്നതിന്‍റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. കൂടാതെ നടൻ പ്രണവ് മോഹൻലാലും സഹോദരിയുടെ പുസ്തകം ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. 

14ന് പുറത്തിറങ്ങുന്ന പുസ്തകത്തിന്‍റെ പ്രീ-ബുക്കിംഗ് ആമസോണ്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രീ-ബുക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates