യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്

ചിത്രം ഒക്ടോബർ 9 നാണ് റീ റിലീസിന് എത്തുന്നത്.

Njan Gagan
Njan Gagan Source by : special arrangement
Last Updated :7 October 2026, 5:06 pm IST
Guest Author :Hima Prakash

യൂട്യൂബിൽ 1 ബില്യൺ വ്യൂസ് മറികടക്കുന്ന ആദ്യത്തെ മുഴുനീള ഇന്ത്യൻ ചിത്രമായി മാറിയ 'ജയ ജാനകി നായക' എട്ട് വർഷങ്ങൾക്ക് ശേഷം റീ റിലീസിന് ഒരുങ്ങുന്നു. 'ഞാൻ ​ഗ​ഗൻ' എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, രാകുൽ പ്രീത് സിങ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

രഥക് ആർട്സിൻ്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമിച്ച ഈ ആക്ഷൻ റൊമാന്റിക് ചിത്രം ഒക്ടോബർ 9 നാണ് റീ റിലീസിന് എത്തുന്നത്. 4K അൾട്ര ഇംപാക്റ്റിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. പ്രഗ്യാ ജയ്‌സ്വാൾ, ജഗപതി ബാബു, കാതറിൻ തെരേസ, ആദി പിനിഷെട്ടി, തരുൺ അറോറ, ശരത് കുമാർ, നന്ദു, ജയപ്രകാശ്, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണവും എഡിറ്റിംഗും ഋഷി പഞ്ചാബിയും കോത്തഗിരി വെങ്കിടേശ്വര റാവുവും നിർവ്വഹിക്കുന്നു. യൂട്യൂബിൽ 1 ബില്യൺ വ്യൂസ് നേടുന്ന ലോകചരിത്രത്തിലെ ആദ്യ സിനിമയാണിത്. ഗാനരചന: ഖാദർ ഹസ്സൻ, ഗായകർ: ജാസി ഗിഫ്റ്റ്, ശ്വേത മോഹൻ, പ്രിയ ജെർസൻ, ഫഹദ്, ശിവാനി, പ്രമേഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, വാർത്തപ്രചരണം: പി ശിവപ്രസാദ്.

News Now

Summary

Bellamkonda Sai Sreenivas starrer Njan Gagan re release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics