നടൻ ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പങ്കുവച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:05 am IST

News Now

ഭാവനയുെ ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പങ്കുവച്ചത്. ഇത് വളരെ മധുരമുള്ള സിനിമയാണെന്ന് കരുതുന്നു എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖർ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 

ഭാവനയും ഷറഫുദ്ദീനും ഉള്ളതാണ് പോസ്റ്ററിലെ ചിത്രം. അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയിലുണ്ട്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിർവ്വഹിക്കുന്നത്. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും. ബോൺഹോമി എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates