സുമന്‍ കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി

അറസ്റ്റിലായ സുമൻ കുമാരി
Last Updated :20 January 2024, 9:19 am IST

News Now


മുംബൈ; സിനിമയിൽ നടിമാരാകാൻ എത്തുന്ന യുവതി‌കളെ നിൻബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് കൊണ്ടുവരുന്ന ഭോജ്പുരി നടി അറസ്റ്റിൽ. 24കാരിയായ സുമൻ കുമാരി ആണ് മുംബൈ പൊലീസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് യുവതിയെ പിടിച്ചത്.  സുമന്‍ കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി. 

ആരെ കോളനി മേഖലയിലെ റോയൽ പാം ഹോട്ടലിൽ മോഡലുകളെ വേശ്യാവൃത്തിക്ക് എത്തിച്ചുനൽകാറുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹോട്ടൽ റെയ്ഡ് ചെയ്തത്. സിനിമാ നടിമാരാകാൻ വേണ്ടിയാണ് ഈ പെൺകുട്ടികൾ ന​ഗരത്തിൽ എത്തുന്നത്. എന്നാൽ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഇവരെ നിർബന്ധിപ്പിച്ച് ഇതിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 

വിവരം ലഭിച്ച പൊലീസ് സുമൻ കുമാരിയെന്ന വ്യാജ പേരിൽ ആവശ്യക്കാരിയെന്നതരത്തിൽ ഒരാളെ ഹോട്ടലിലേക്ക് അയച്ചു. ഇതിൽ റാക്കറ്റ് കുടുങ്ങുകയായിരുന്നു. ഓരോ മോഡലിനും 50,000 – 80,000 രൂപ വരെയാണ് പ്രതിയായ സുമൻ കുമാരി വിലപേശിയിരുന്നത്. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. വേശ്യാവൃത്തി നടത്തി പണം കൈക്കലാക്കുന്ന റാക്കറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. 

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് സുമൻ കുമാരി. ഭോജ്പുരി സിനിമകളായ ലൈല മജ്നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി തുടങ്ങിയവയിൽ അഭിനയിച്ചിട്ടുണ്ട്. ചില ഒടിടി പ്ലാറ്റ്ഫോം ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി, ഭോജ്പുരി ഭാഷകളിൽ പാട്ടുകളിൽ സുമൻ മുഖം കാണിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates