ആറ് വർഷത്തെ പ്രണയം, ഒടുവിൽ വീട്ടുകാർ സമ്മതിച്ചു; എലീന പടിക്കലിന് വരൻ രോഹിത് പി നായർ 

താൻ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു

എലീന പടിക്കൽ/ ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:34 am IST

അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. രോഹിത് പി നായർ ആണ് വരൻ. താൻ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് എലീന പ്രണയത്തെക്കുറിച്ച് പരസ്യമായി പറഞ്ഞത്. ഇരുവരും വ്യത്യസ്ത മതക്കാരായതിനാൽ എതിർപ്പുണ്ടെന്നും വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് എലീന പറഞ്ഞത്. അടുത്തിടെ ഒരു ചാനൽ പരിപാടിക്ക് എത്തിയപ്പോഴാണ് വിവാഹക്കാര്യം എലീന അറിയിച്ചത്. 

ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്.  കോഴിക്കോട് സ്വദേശിയായ രോഹിത് എൻജിനീയറാണ്. "ബിഗ് ബോസിൽ വെച്ചാണ് ഞാൻ പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ ഞങ്ങൾ മുന്നോട്ട് പോവുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു. വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ്. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റർകാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോൾ ബിസിനസിൽ സജീവമാണ്", എലീന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now