"മേഘമൽഹാറി'ലെ സീരിയസ് സിറ്റുവേഷൻ അഭിനയിച്ച് കഴിഞ്ഞ് ഞങ്ങൾ ഭയങ്കര ചിരിയായിരുന്നു'; സംയുക്തയ്ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി
കല്യാണത്തിന് മുൻപ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ 'മേഘമൽഹാറാ'ണ്.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമയും. ഇരുവരും ഒന്നിച്ച് ഒന്നിലധികം സിനിമകളിൽ എത്തിയിട്ടുമുണ്ട്. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ', 'മഴ', 'മേഘമൽഹാർ' തുടങ്ങിയ സിനിമകളിലൊക്കെ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 2002 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.
വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് സംയുക്ത ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോഴിതാ സംയുക്തയ്ക്കൊപ്പം ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബിജു മേനോൻ നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. സിനിമയിൽ ഇനി ഞങ്ങൾ ഒന്നിച്ച് വരുന്നത് പാടാണ് എന്നാണ് ബിജു മേനോൻ പറഞ്ഞത്.
'അവറാച്ചൻ ആൻഡ് സൺസ്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, അഖില ഭാർഗവൻ എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നുണ്ട്.
"ഞങ്ങൾ നല്ല കോമ്പോ അല്ലേ. സിനിമയിൽ ഇനി ഞങ്ങൾ ഒന്നിച്ച് വരുന്നത് പാടാണ്. നമ്മൾ അടുത്തറിയുന്തോറും നമുക്ക് ഒരുമിച്ച് അഭിനയിക്കാൻ വല്യ പാട് വരും. കല്യാണത്തിന് മുൻപ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ 'മേഘമൽഹാറാ'ണ്.
അതിലെ സീരിയസ് സിറ്റുവേഷനൊക്കെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോൾ ഞങ്ങൾക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാൻ".- മൈൽസ്റ്റോൺ മേക്കേഴ്സിനോട് ബിജു മേനോൻ പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Biju Menon talks about he doing a film with his wife Samyuktha Varma.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





