അവധി ആഘോഷത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

ബിപാഷ ബസുവും ഭർത്താവ് കരൺ സിങ് ​ഗ്രോവറും മാലിദ്വീപ് അവധി ആഘോഷത്തിൽ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

ബോളിവുഡിലെ സൂപ്പര്‍ കപ്പിള്‍സാണ് ബിപാഷ ബസുവും കരണ്‍ സിങ് ഗ്രോവറും. ഇപ്പോള്‍ ഇരുവരുടേയും അവധിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കരണ്‍ സിങ്ങിന്റെ പിറന്നാള്‍ ആഘോഷമാക്കാനാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. അവധി ആഘോഷത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

Story image

ഈ വര്‍ഷത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ദിവസം ഇതാണ്. കരണ്‍ സിങ് ഗ്രോവറിന്റെ ജന്മദിനം. ഐ ലവ് യു എന്ന അടിക്കുറിപ്പിലാണ് ബിപാഷ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള മാലിദ്വീപ് മൊമന്റ്‌സും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ബിക്കിനിയിലുള്ള ഹോട്ടോ ചിത്രങ്ങളും ബിപാഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Story image
Story image

2016 ലാണ് ബിപാഷയും കരണ്‍ സിങ്ങും വിവാഹിതരാവുന്നത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നായത്. 2015 ലെ എലോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ബിപാഷയും കരണും കണ്ടുമുട്ടുന്നത്. അടുത്തിടെ ഡേഞ്ചറസ് എന്ന വെബ് സീരീസില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Story image
Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates