
അക്ഷയ് കുമാറിന് 260 കോടി രൂപയുടെ സ്വകാര്യ ജെറ്റ്?; പ്രതികരിച്ച് താരം
ബെൽബോട്ടം എന്ന ചിത്രത്തിലെ നായിക വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിനു മുന്നിൽ നിൽക്കുന്ന ഫോട്ടോ സഹിതമായിരുന്നു റിപ്പോർട്ട്

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് 260 കോടി രൂപയുടെ സ്വകാര്യ ജെറ്റ് വിമാനമുണ്ടെന്ന് അവകാശപ്പെട്ട മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ. റിപ്പോർട്ട് സത്യമല്ലെന്നും അടിസ്ഥാന രഹതിമായ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും അക്ഷയ് ട്വീറ്റ് ചെയ്തു. റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്.
ചില ആളുകൾ ഇപ്പോഴും വളർന്നിട്ടില്ലെന്നും അവർക്കൊന്നും മറുപടി കൊടുക്കേണ്ട മാനസികാവസ്ഥയിലല്ല താനെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് അക്ഷയ്കുമാറിന് സ്വകാര്യ വിമാനമുണ്ടെന്ന വാർത്ത പുറത്തുവന്നത്. ബെൽബോട്ടം എന്ന ചിത്രത്തിലെ നായിക വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിനു മുന്നിൽ നിൽക്കുന്ന ഫോട്ടോയും വിമാനത്തിന്റെ വില ഏകദേശം 260 കോടി രൂപയാണെന്നുമായിരുന്നു പ്രചരിച്ചത്.
ദീപാവലി ദിനമായ ഒക്ടോബർ 25ന് റിലീസ് ചെയ്യാനൊരുങ്ങിയിരിക്കുന്ന രാമസേതു എന്ന ചിത്രമാണ് അക്ഷയ്കുമാറിന്റേതായി വരാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ പുരാവസ്തു ഗവേഷകന്റെ വേഷമാണ് അക്ഷയ്കുമാറിന്.
Liar, Liarâ¦pants on fire! Heard this in childhood? Well, some people have clearly not grown up, and Iâm just not in a mood to let them get away with it. Write baseless lies about me, and Iâll call it out. Here, a Pants on Fire (POF) gem for you. #POFbyAK pic.twitter.com/TMIEhdV3f6
â Akshay Kumar (@akshaykumar) October 16, 2022
ഈ വാർത്ത കൂടി വായിക്കൂ 11 വർഷത്തിനു ശേഷം ആലപ്പി അഷ്റഫ് സംവിധാനത്തിലേക്ക്, 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' തുടങ്ങി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



