'വിവാഹം കഴിഞ്ഞ ആളുമായി പ്രണയത്തിലായി, കുടുംബം തകര്‍ത്തവളാകാന്‍ ആഗ്രഹിച്ചില്ല'

കുടുംബം തകര്‍ത്തവളാവാന്‍ ആഗ്രഹമില്ലാതിരുന്നതുകൊണ്ടാണ് ജീവിതത്തില്‍ ഒറ്റയ്ക്കായത് എന്നാണ് ആശ പരേഖ് പറയുന്നത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:49 am IST
Edited by :migrator

ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ആശ പരേഖ് ഇന്ന് 79ാം വയസിലേക്ക് കടന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന താരം പക്ഷേ ജീവിതത്തില്‍ അവിവാഹിതയായി തുടര്‍ന്നു. വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം താരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബം തകര്‍ത്തവളാവാന്‍ ആഗ്രഹമില്ലാതിരുന്നതുകൊണ്ടാണ് ജീവിതത്തില്‍ ഒറ്റയ്ക്കായത് എന്നാണ് ആശ പരേഖ് പറയുന്നത്. 

2019 ലെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വിവാഹിതനായ ഒരാളുമായി താന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ കുടുംബം തകര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് താനിങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആശ പറയുന്നു. ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചത് ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണ്. വിവാഹിതനുമായി ഞാന്‍ പ്രണയത്തിലായിരുന്നു. കുടുംബം തകര്‍ത്തവളാകാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് പിന്തിരിഞ്ഞു. എന്റെ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ ജീവിക്കാന്‍ എനിക്ക് അങ്ങനെ മാത്രം ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. - ആശ പറഞ്ഞു. 

വിവാഹത്തിലേക്ക് എത്തിയ മറ്റൊരു ബന്ധം കൂടി തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ ഇതേ കാരണം കൊണ്ടുതന്നെ അതും തകര്‍ന്നെന്നും അവര്‍ വ്യക്തമാക്കി. യുഎസില്‍ നിന്നുള്ള പ്രൊഫസറായിരുന്നു അത്. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ പോയ തന്നോട് എനിക്കൊരു കാമുകിയുണ്ടായിരുന്നെന്നും അപ്പോഴാണ് നീ ഇടയില്‍ കയറി വന്നതെന്നും അയാള്‍ പറഞ്ഞു. അതോടെയാണ് ആ ബന്ധവും അവസാനിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now