
'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍
തുടക്കത്തില്‍ ഇത് തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു എന്നാണ് താരം പറയുന്നത്

മകന് ജനിച്ചതിനു ശേഷം 32 കിലോ ഭാരം കൂടിയെന്ന് ബോളിവുഡ് നടി സോനം കപൂര്‍. തുടക്കത്തില്‍ ഇത് തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു എന്നാണ് താരം പറയുന്നത്. എന്നാല്‍ പിന്നീട് മകനോടുള്ള താല്‍പ്പര്യത്തില്‍ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സോനം കൂട്ടിച്ചേര്‍ത്തു.
WHAT TO READ NEXT

മഞ്ഞുമ്മല്‍ ബോയ്സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു
എനിക്ക് 32 കിലോ കൂടി. സത്യം പറഞ്ഞാല്‍ തുടക്കത്തില്‍ അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എന്നാല്‍ പിന്നീട് കുഞ്ഞായി എല്ലാം. വര്‍ക്കൗട്ട് ചെയ്യുന്നതിനെക്കുറിച്ചും ശരിയായി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുമെല്ലാം ആലോചിക്കാതെയായി. ഒന്നര വര്‍ഷം എടുത്തു അതില്‍ നിന്ന് പുറത്തുവരാന്‍. അത് വളരെ പതിയെ ആയിരുന്നു. പതിയെ തന്നെയായിരിക്കണം. കാരണം പുതിയ നിങ്ങളുമായി നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. - സോനം കപൂര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശാരീര ഭാരം കൂടുക എന്നതു മാത്രമല്ല പല മാറ്റങ്ങളും പ്രസവശേഷം ഉണ്ടാകും എന്നാണ് താരം പറയുന്നത്. നിങ്ങളുടെ ജീവിതത്തിലെ എല്ലാം മാറും. നിങ്ങള്‍ക്ക് നിങ്ങളോടുള്ള ബന്ധവും ഭര്‍ത്താവിനോടുള്ള ബന്ധവുമെല്ലാം മാറും. ശരീരത്തെക്കുറിച്ച് പഴയ പോലെ ചിന്തിക്കാനെ പോകുന്നില്ല. ഞാന്‍ എന്നും എന്നെ അംഗീകരിച്ചിരുന്നു. ഈ എന്നെയും അംഗീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. - താരം കൂട്ടിച്ചേര്‍ത്തു.
2022ലാണ് സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കുഞ്ഞ് ജനിക്കുന്നത്. വായു എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ ശരീരഭാരം 20 കിലോ കുറച്ചെന്ന് സോനം വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി

ലോക്കപ്പ് പൂട്ടാന്‍ മറന്നു; കഞ്ചാവ് കേസ് പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞു
