കോവിഡ് ബാധിതനായ അജയ് ശർമ രണ്ട് ആഴ്ചയായി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു

അജയ് ശർമ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡൽഹി; ബോളിവുഡ് സിനിമയുടെ എഡിറ്റർ അജയ് ശർമ കോവിഡ് ബാധിച്ച് മരിച്ചു. 38 വയസായിരുന്നു. ബുധനാഴ്ച ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായ അജയ് ശർമ രണ്ട് ആഴ്ചയായി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു.  

നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശർമ. ലുഡോ, ജഗ്ഗാ ജാസൂസ്, കാർവാൻ, ഇന്ദൂ കി ജവാനി, പ്യാർ കാ പഞ്ച്നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. താപ്സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മി റോക്കറ്റാണ് ഏറ്റവും ഒടുവിൽ പ്രവർത്തിച്ച ചിത്രം. ജോളി 1995 എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു.

ഭാര്യയ്ക്കും നാലു വയസുകാരൻ മകനുമൊപ്പമാണ് താമസിച്ചിരുന്നത്. അജയ് ശർമയുടെ അപ്രതീക്ഷിത വിയോ​ഗം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ആദരാഞ്ജലി അർപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates