കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഗായകന് പരുക്കേല്‍ക്കുകയായിരുന്നു

ജുബിന്‍ നൗട്ടിയാല്‍ /ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:09 am IST

News Now

ബോളിവുഡ് ഗായകന്‍ ജുബിന്‍ നൗട്ടിയാല്‍ കോണിപ്പടിയില്‍ നിന്നുവീണ് പരുക്കേറ്റു. ഇന്നാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഗായകന് പരുക്കേല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീഴ്ചയില്‍ ശരീരത്തിലെ പലഭാഗങ്ങളിലും പരുക്കേറ്റിട്ടുണ്ട്. കൈമുട്ട് ഒടിയുകയും വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ഗായകന്റെ പിആര്‍ ടീം വ്യക്തമാക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായതെന്നും അവര്‍ അറിയിച്ചു. കൈമുട്ട് ഒടിഞ്ഞതിനെ തുടര്‍ന്ന് സര്‍ജറി നടത്തേണ്ട അവസ്ഥയിലാണ്. 

പ്രിയഗായകന് പരുക്കേറ്റ വിവരം അറിഞ്ഞതോടെ നിരവധി ആരാധകരാണ് രോഗസൗഖ്യം നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. 33 കാരനായ ജുബിന്‍ 2014 മുതല്‍ ഹിന്ദി ചിലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. വിക്കി കൗശാല്‍ നായകനായി എത്തുന്ന ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്. ഷേര്‍ഷായിലെ രാതന്‍ ലംബിയന്‍ എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates