രണ്ടു ഭാര്യമാരും ഗര്‍ഭിണികള്‍; സന്തോഷവാര്‍ത്തയുമായി യൂട്യൂബര്‍ അര്‍മാന്‍ മാലിക്; വിമര്‍ശനം

ഹൈദരാബാദ് സ്വദേശിയായ അര്‍മാന്റെ ഭാര്യമാരായ പായല്‍ മാലിക്, കൃതിക മാലിക് എന്നിവരാണ് ഗര്‍ഭിണികളായത്

അർമാൻ മാലിക്ക് ഭാര്യമാർക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:10 am IST

തന്റെ രണ്ടു ഭാര്യമാരും ഗര്‍ഭിണിയായെന്ന സന്തോഷവാര്‍ത്തയുമായി യൂട്യൂബര്‍ അര്‍മാന്‍ മാലിക്. ഹൈദരാബാദ് സ്വദേശിയായ അര്‍മാന്റെ ഭാര്യമാരായ പായല്‍ മാലിക്, കൃതിക മാലിക് എന്നിവരാണ് ഗര്‍ഭിണികളായത്. 

തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഭാര്യമാര്‍ക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. ഒരേപോലുള്ള വസ്ത്രം ധരിച്ച് നിറവയറില്‍ നില്‍ക്കുന്ന യുവതികളെയാണ് ചിത്രത്തില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അര്‍മാന്‍ മാലിക്. ഇന്‍സ്റ്റഗ്രാമില്‍ 1.5 മില്യണും യൂട്യൂബില്‍ 2 മില്യണുമാണ് ഫോളോവേഴ്‌സ്. 

എന്നാല്‍ നിരവധി പേരാണ് പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ഈ വ്യക്തിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു കഴിവുള്ളൂ, യൂട്യൂബര്‍ സമയക്രമത്തിലും ശ്രദ്ധിക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഞാനൊന്നു ഞെട്ടി... രണ്ടുപേരും ഒരേ സമയം ഗര്‍ഭിണിയായത് എങ്ങനെയാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

2011ലാണ് മാലിക്ക് പായലിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ചിരയു മാലിക് എന്ന മകനും ജനിച്ചു. 2018ലാണ് കൃതികയുമായുള്ള മാലിക്കിന്റെ വിവാഹം. പായലിന്റെ ഉറ്റ സുഹൃത്താണ് കൃതിക. രണ്ടു ഭാര്യമാര്‍ക്കൊപ്പമാണ് മാലിക് താമസിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now