
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ബോക്‌സ് ഓഫീസിൽ റെക്കോർഡിട്ട് നൂറ് കോടി ക്ലബ്ബിൽ ഇടം നേടി ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്ത്ര'. റിലീസിനെത്തി വെറും രണ്ട് ദിവസത്തിലാണ് ചിത്രം 100 കോടി നേടിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കുശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ബ്രഹ്മാസ്ത്ര.
അവധി ദിവസം കൂടിയായതിനാൽ ഇന്നത്തോടെ ചിത്രം ഇരട്ടി കളക്ഷൻ നേടുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ദിവസത്തിൽ തന്നെ 75 കോടി ബ്രഹ്മാസ്ത്ര കളക്ട് ചെയ്തുവെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്.
'ബ്രഹ്മാസ്ത്ര' ഒരു ഗംഭീര ദൃശ്യ വിരുന്നാണ് എന്ന് ചിലർ പറയുമ്പോൾ കഥാപരമായി ചിത്രം തീർത്തും നിരാശപ്പെടുത്തി എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ അതിഥി വേഷവും മികച്ചു നിൽക്കുന്നതായും പ്രതികരങ്ങളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

