'എസ് ഐ ആന്‍റണി'യെ എന്നാണ് നായകനാക്കുന്നത്? പൃഥ്വിരാജിനോട് ആന്റണി പെരുമ്പാവൂർ; തീ പാറുമെന്ന് മറുപടി

മോഹന്‍ലാല്‍ നടത്തിയ ഒരു ട്വീറ്റിനുള്ള പ്രതികരണമായിട്ടാണ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരുമൊക്കെ രസകരമായ ട്വീറ്റുകളുമായി എത്തിയത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST
Edited by :migrator

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ഇന്നലെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്. ചിത്രത്തിലെ ലഘു വിഡിയോകൾ പുറത്തിറക്കിക്കൊണ്ടായിരുന്നു ബ്രോ ഡാഡി പ്രൊമോഷൻ. കൂട്ടത്തിൽ ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഒരു വിഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ എസ് ആന്റണി എന്ന കഥാപാത്രത്തെ ആന്റണി പെരുമ്പാവൂരിന് ഓഫർ ചെയ്താണ് മോഹൻലാലിന്റെ ഡേറ്റ് പൃഥ്വിരാജ് വാങ്ങിയത് എന്നാണ് വിഡിയോയിൽ കാണിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയുള്ള ഇവരുടെ രസകരമായ ട്വീറ്റുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. 

വൈറലായി ട്വീറ്റുകൾ

തന്റെ കഥാപാത്രം എസ്ഐ ആന്റണിയെ നായകനാക്കുന്നതിനെ കുറിച്ചാണ് പൃഥ്വിരാജിനോട് ആന്റണി പെരുമ്പാവൂർ  ചോദിക്കുന്നത്. മോഹന്‍ലാല്‍ നടത്തിയ ഒരു ട്വീറ്റിനുള്ള പ്രതികരണമായിട്ടാണ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരുമൊക്കെ രസകരമായ ട്വീറ്റുകളുമായി എത്തിയത്. 'ഈശോ ജോണ്‍ കാറ്റാടിയെപ്പോലെ ഒരു മകന്‍ ഏതൊരു അച്ഛന്‍റെയും സ്വപ്‍നമാണ്. ഞാന്‍ തമാശ പറയുകയല്ല' എന്നായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്. 

Story image

അച്ഛനും മകനുമായി മോഹൻലാലും പൃഥ്വിരാജും

ഇതിനു താഴെയാണ് എസ്ഐ ആന്റണിയെ നായകനാക്കിക്കൊണ്ടുള്ള സിനിമയെക്കുറിച്ച് ആന്റണി പെരുമ്പാവൂർ കമന്റ് ചെയ്തത്. "സെറ്റ് ആക്കാം അണ്ണാ. തീ പാറും. ബൈ ദി ബൈ ആ എംപുരാന്‍ ബജറ്റില്‍ ഒന്നൂടെ ഇരിക്കണം", എന്നാണ് പൃഥ്വിരാജ് മറുപടിയായി കുറിച്ചത്. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാലും പൃഥ്വിരാജും എത്തുന്നത്. 

ലൂസിഫറിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് ഇത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രോ ഡാഡിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now