ബിൽഡിങ് കോൺട്രാക്ടറെ ആക്രമിച്ച കേസ്; നടൻ സന്താനം കോടതിയിൽ ഹാജരായി

കേസ് പരിഗണിച്ച കോടതി സന്താനത്തോട് 15-ന് വീണ്ടും ഹാജരാകാൻ ഉത്തരവിട്ടു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:03 am IST
Edited by :migrator

ചെന്നൈ; ബിൽഡിങ് കോൺട്രാക്ടറെ ആക്രമിച്ച കേസിൽ തമിഴ് നടൻ സന്താനം കോടതിയിൽ ഹാജരായി. പൂനമല്ലി ക്രിമിനൽ ആർബിട്രേഷൻ കോടതിയിലാണ് താരം ഹാജരായത്. കേസ് പരിഗണിച്ച കോടതി സന്താനത്തോട് 15-ന് വീണ്ടും ഹാജരാകാൻ ഉത്തരവിട്ടു.

2017ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കുണ്ട്രത്തൂരിനടുത്ത് കെട്ടിടം നിർമിക്കാനായി ഷൺമുഖസുന്ദരം എന്നയാൾക്ക് സന്താനം കരാർ നൽകിയിരുന്നു. ഇതിനായി മുൻകൂറായി വൻ തുക ഷൺമുഖസുന്ദരത്തിന് നൽകുകയും ചെയ്തു. എന്നാൽ അനധികൃത സ്ഥലത്താണ് കെട്ടിടം പണിയുന്നതെന്നു ചൂണ്ടിക്കാട്ടി ഷൺമുഖ സുന്ദരം കരാറിൽനിന്ന് പിൻമാറി.

ഇതേത്തുടർന്ന് പണത്തെക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനെതിരെ രണ്ടുകൂട്ടരും പൊലീസിൽ പരാതി നൽകിയിരുന്നു. പൂനമല്ലി ക്രിമിനൽ ആർബിട്രേഷൻ കോടതിയുടെ പരിഗണനയിലാണ് കേസ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now