
ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ തത്കാലം വേണ്ട; സംപ്രേഷണം നിർത്തി ബൈജൂസ്
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് പരസ്യ സംപ്രേഷണം നിർത്തിയത്

നടൻ ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് താൽകാലികമായി നിർത്തി പ്രമുഖ ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ്. ആഡംബര കപ്പലിലെ ലഹരിക്കേസിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് പരസ്യ സംപ്രേഷണം നിർത്തിവെച്ചതെന്നാണ് വിവരം.
മുൻകൂറായി പണം നൽകി സംപ്രേഷണം ചെയ്തുവന്നിരുന്ന പല പ്ലാറ്റ്‌ഫോമുകളിലും ഷാരൂഖ് അഭിനയിച്ച ബൈജൂസിന്റെ പരസ്യങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. അതേസമയം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് ഷാരൂഖ് ഖാനെ മാറ്റിയോ എന്നതിൽ വ്യക്തതയില്ല.
2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുക്കുന്നത്. ആപ്പിൻറെ കേരളത്തിന് പുറത്തുള്ള ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്

ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചു



