യോ​ഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

കൃത്രിമ ആസിഡുകൾ ഉപയോഗിച്ചാണ് യോഗർട്ട് ഉണ്ടാക്കുക.

Yogurt
Yogurt Source by : pinterest
Last Updated :9 October 2026, 5:21 pm IST

ഹെൽത്തി ബ്രേക്ക്ഫാസ്റ്റിന്റെ ഭാ​ഗമായി ആളുകൾ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഒന്നാണ് യോ​ഗർട്ട്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കാൻ യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ സഹായിക്കും. പലരും കരുതുന്നത് തൈരാണ് യോ​ഗ‍ർട്ട് എന്നാണ്. എന്നാൽ ഇവ രണ്ടും രണ്ടാണ്. കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്നതാണ് തൈര്. പാലില്‍ അടങ്ങിയ കെസിന്‍ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ് തൈര് ഉണ്ടാകുന്നത്. എന്നാൽ യോഗർട്ട് ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയില്ല.

കൃത്രിമ ആസിഡുകൾ ഉപയോഗിച്ചാണ് യോഗർട്ട് ഉണ്ടാക്കുക. വാണിജ്യാടിസ്ഥാനത്തിലാണ് ഇവ പൊതുവെ നിർമ്മിക്കുക. യോഗര്‍ട്ട് നിയന്ത്രിത ഫെര്‍മെന്‍റേഷന് വിധേയമാകുന്നതാണ്. ലാക്ടോബാസിലസ് ബള്‍ഗേറിസസും ത്രെപ്‌റ്റോകോക്കസ് തെര്‍മോഫീലസ് എന്ന രണ്ട് തരം ബാക്ടീരിയകളെ ഉപയോഗിച്ചാണ് പാല്‍ പുളിപ്പിക്കുന്നത്.

യോ​ഗർട്ട് ആരോ​ഗ്യ​ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ യോഗർട്ട് ദിവസവും കഴിക്കുന്നത് നല്ലശീലമാണ്. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർക്ക് ദിവസവും യോഗർട്ട് കഴിക്കുന്നത് ഗുണം ചെയ്യും. യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ, വയറിളക്കം, മലബന്ധം എന്നിവ അകറ്റാനും സഹായിക്കും.

രക്തസമ്മർദം കുറയ്ക്കുന്നു

ഏത് കാലാവസ്ഥയിലും യോഗർട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും. ഇതിൽ ബി വിറ്റാമിനുകളായ വിറ്റാമിൻ ബി12, വിറ്റാമിൻ ബി2 അടങ്ങിയിട്ടുണ്ട്.

ഇവ ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണമേകാനും ന്യൂറൽ ട്യൂബ് കൺജെനിറ്റൽ വൈകല്യങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. യോഗർട്ടിൽ ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളമുണ്ട്. ഇത് രക്തസമ്മർദവും മെറ്റബോളിസവും നിയന്ത്രിക്കുന്നു.

പഞ്ചസാരയോ കൃത്രിമ ഫ്‌ളേവറുകളോ ചേർക്കാത്ത യോഗർട്ട്‌ വേണം തിരഞ്ഞെടുക്കാനെന്നത് പ്രധാനമാണ്. പഞ്ചസാര ചേർത്തവ ശരീരത്തിന്‌ ഉദ്ദേശിക്കുന്ന പ്രയോജനം നൽകില്ല. ലാക്ടോസ്‌ പ്രശ്‌നമുള്ളവരും പാലുൽപന്നങ്ങൾക്ക് അലർജിയുള്ളവരും ഇത് ഒഴിവാക്കണം. മാത്രമല്ല എല്ലാ പോഷകാവശ്യങ്ങൾക്കും യോഗർട്ടിനെ മാത്രം ആശ്രയിക്കുകയും ചെയ്യരുതെന്ന് വിദ​ഗ്ധർ പറയുന്നു.

News Now

Summary

Difference between Yogurt and Curd

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates