
'ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ വന്ന് ഫോൺ എടുത്തുകൊണ്ടുപോയി'; ദുൽഖർ അടിച്ചുമാറ്റിയത് തന്നെ; തുറന്നു പറഞ്ഞ് മമ്മൂട്ടി
താൻ തന്നെയാണ് ഉപ്പച്ചിയുടെ ഫോൺ അടിച്ചു മാറ്റി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ദുൽഖർ തുറന്നു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു
ദുൽഖർ സൽമാൻ നായികനായി എത്തിയ കുറുപ്പിന്റെ പ്രമോഷനുമായി മമ്മൂട്ടി എത്തിയത് വലിയ ചർച്ചയായിരുന്നു. സാധാരണ ദുൽഖറിന്റെ ചിത്രങ്ങൾക്ക് താരം പ്രമോഷൻ നടത്താറുണ്ടായിരുന്നില്ല. എന്നാൽ താൻ തന്നെയാണ് ഉപ്പച്ചിയുടെ ഫോൺ അടിച്ചു മാറ്റി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ദുൽഖർ തുറന്നു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. ഇപ്പോൾ ഇതേക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ് വൈറലാവുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ
താൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് ദുൽഖർ ഫോൺ എടുത്തുകൊണ്ടുപോവുകയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. ‘ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ഫോൺ എന്നെടുത്തോട്ടെ എന്നു ചോദിച്ച് കൊണ്ടുപോയതാ. കാര്യം ശരിയാ, അതൊന്നും നമ്മളത് വിളിച്ചുകൂവരുതല്ലോ.’- താരം പറഞ്ഞു. പുതിയ ചിത്രം ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു വെളിപ്പെടുത്തൽ.
ഏറ്റുമുട്ടാൻ മമ്മൂട്ടിയും ദുൽഖറും
അതിനിടെ മമ്മൂട്ടിയും ദുൽഖർ സൽമാനും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ ഭീഷ്മ പർവവും ദുൽഖറിന്റെ ഹേ സിനാമികയും നാളെയാണ് തിയറ്ററിൽ എത്തുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളുമെല്ലാം ഇതിനോടകം വൈറലായിരുന്നു. പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. കാജൾ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികമാരായി എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
