
തലയണയിലാകെ കൊഴിഞ്ഞുവീണ മുടി: 'ഇത് കണ്ട് വിഷമിക്കാനില്ല', തല മൊട്ടയടിച്ച് ഹിന ഖാന്; വിഡിയോ
കീമോതെറാപ്പിയെ തുടര്‍ന്നു മുടികൊഴിച്ചില്‍ കടുത്തതോടെ താരം തലമൊട്ടയടിച്ചിരിക്കുകയാണ്

കാന്‍സര്‍ പോരാട്ടത്തിലാണ് ബോളിവുഡ് താരം ഹിന ഖാന്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ ചികിത്സയുടെ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നീണ്ട മുടി വെട്ടിമാറ്റുന്നതിന്റെ വിഡിയോ താരം മുന്‍പ് പങ്കുവച്ചിരുന്നു. ഇപ്പോള്‍ കീമോതെറാപ്പിയെ തുടര്‍ന്നു മുടികൊഴിച്ചില്‍ കടുത്തതോടെ താരം തലമൊട്ടയടിച്ചിരിക്കുകയാണ്. വൈകാരികമായ വിഡിയോയ്ക്കൊപ്പമാണ് മുടി മൊട്ടയടിച്ച വിവരം താരം അറിയിച്ചത്.
മുടികൊഴിച്ചിലിന്റെ വ്യാപ്തി മനസിലാക്കിത്തരുന്നതാണ് വിഡിയോ. താരത്തിന്റെ തലയണയിലും ഷീറ്റിലും വസ്ത്രത്തിലുമെല്ലാം മുടിപൊഴിഞ്ഞു കിടക്കുന്ന ദൃശ്യങ്ങളും താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഇതുവരെ ചെയ്യാത്തതുകൊണ്ട് ഷോട്ട് ഹെയറിലുള്ള ലുക്ക് ഇഷ്ടപ്പെട്ട് വരികയായിരുന്നു. എന്നാല്‍ അധികം നാള് ഷോട്ട് ഹെയര്‍ ആഘോഷിക്കാന്‍ എനിക്കായില്ല. മുടി വളര്‍ന്നു വരുമ്പോള്‍ ഈ ലുക്ക് ഞാന്‍ വീണ്ടും പരീക്ഷിക്കും. പക്ഷേ ഇപ്പോള്‍ മുടി വടിച്ചുകളയേണ്ട സമയമായിരിക്കുന്നു.- എന്ന കുറിപ്പിനൊപ്പമാണ് താരത്തിന്റെ വിഡിയോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ ഈ പോരാട്ടം നിങ്ങള്‍ക്ക് വിജയിക്കാനാവൂ. പോരാട്ടത്തിന്റെ മുറിവുകള്‍ ഞാന്‍ അംഗീകരിക്കുന്നുണ്ട്. നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങിയാല്‍ രോഗമുക്തിയിലേക്ക് ഒരുപടി നിങ്ങള്‍ അടുക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിലേക്കാണ് ഞാന്‍ ലക്ഷ്യമിടുന്നത്. തലയില്‍ തൊടുമ്പോഴെല്ലാം കുറെ മുടി കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. അത് വളരെ മനഃപ്രയാസമാണ് ഉണ്ടാക്കുന്നത്. അങ്ങനെ മുന്നോട്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ മാനസികാരോഗ്യം നല്ലതാണെങ്കില്‍ ശാരീരിക ആരോഗ്യം അതിനേക്കാള്‍ പത്ത് മടങ്ങ് മികച്ചതായിരിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടണമെങ്കില്‍ മാനസിക ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. മാനസിക ആരോഗ്യം എന്റെ കയ്യിലായതിനാല്‍ പോസിറ്റീവ് ആയി തുടരാനുള്ള ശ്രമങ്ങളിലാണ് ഞാന്‍. ശാരീരികമായി വേദനയുണ്ടെങ്കിലും മനസികമായി മികച്ച രീതിയില്‍ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. എന്നെപ്പോലെ ഇതിലൂടെ കടന്നുപോകുന്നവരുണ്ടാകും. മുടികൊഴിഞ്ഞുപോകുന്നതിലൂടെയുണ്ടാകുന്ന മാനസിക വേദന എത്രയെന്ന് എനിക്കറിയാം. നിങ്ങള്‍ അതിനു നിന്നുകൊടുക്കരുത്. അത് വടിച്ചു കളഞ്ഞേക്കൂ. എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കും. കൂടുതല്‍ സുന്ദരികളാവും. ആവശ്യമുള്ളപ്പോള്‍ ഞാന്‍ എന്റെ വിഗ് ഉപയോഗിക്കും. അതിനൊപ്പം തന്നെ ഞാന്‍ വളരെ അഭിമാനത്തോടെ എന്റെ മൊട്ടത്തല പുറത്തുകാണിക്കും.- ഹിന ഖാന് വിഡിയോയില്‍ പറഞ്ഞു.
താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ഹിനയ്ക്ക് ആശംസകളുമായി എത്തുന്നത്. തേഡ് സ്റ്റേജ് സ്തനാര്‍ബുദമാണ് താരത്തിന് സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് രോഗ വിവരം ആരാധകരെ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

Related News

